കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നൂറുമേനി വിജയമാണ് ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ഉത്തരമേഖല നേതൃസംഗമത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻറ് െതരഞ്ഞെടുപ്പ് കാലത്ത് 20 -20 എന്നാണ് ഞാൻ പറഞ്ഞത്. യു.ഡി.എഫിന് അത്തരത്തിലൊരുവിജയമുണ്ടായി.
അതേപോെലയാണ് നൂറുമേനിയെക്കുറിച്ച് പറയുന്നത്. ഇതിനായി ഐക്യേത്താടെയും കെട്ടുറപ്പോടെയും മുന്നോട്ടുപോകും. സ്ഥാനാർഥി നിർണയം കുറ്റമറ്റ രീതിയിലാക്കും. സമവാക്യങ്ങളും വിജയസാധ്യതയുമാണ് മുഖ്യമായും പരിഗണിക്കുക. യുവാക്കൾക്ക് മുന്തിയ പരിഗണന നൽകും. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും പലയിടത്തും രഹസ്യധാരണയുണ്ടാക്കി.
വോട്ടിെൻറ േഡറ്റ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വോട്ടിെൻറ കാര്യത്തിൽ യു.ഡി.എഫാണ് മുന്നിൽ. നേതൃസംഗമത്തിൽ തദ്ദേശ െതരഞ്ഞെടുപ്പിലെ വീഴ്ചകളും തിരിച്ചടികളും ഉൾപ്പെടെ ചർച്ചചെയ്തു. വരും ദിവസം എല്ലാ ജില്ലകളിലും സമ്മേളനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധമാണോ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയത് എന്ന ചോദ്യത്തിന് വിവാദത്തിനില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മറുപടി. കോൺഗ്രസ് നേതാക്കൾ വിണ്ണിൽനിന്ന് മണ്ണിലേക്കിറങ്ങണമെന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ കോൺഗ്രസ് എന്നും മണ്ണിനും മനുഷ്യർക്കുമൊപ്പം നിന്ന പാർട്ടിയാെണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.