പാന്‍ കേക്ക്

ചേരുവകള്‍:

മൈദ  -ഒരു കപ്പ്
പാല്‍ - മൈദ കലക്കുവാന്‍ ആവശ്യമായത്
മുട്ട  -ഒന്ന്
അപ്പക്കാരം  -ഒരു നുള്ള്
ഏത്തപ്പഴം -വട്ടത്തില്‍ അരിഞ്ഞത് രണ്ടെണ്ണം
പഞ്ചസാര -പൊടിച്ചത് രണ്ട് ടേബ്ള്‍ സ്പൂണ്‍
തേന്‍ -(നിര്‍ബന്ധമില്ല) ആവശ്യത്തിന്
വെണ്ണ/നെയ്യ് -രണ്ട് ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മൈദയില്‍  വെണ്ണ, പാല്‍, മുട്ട, അപ്പക്കാരം, ഉപ്പ് ഇവ ചേര്‍ത്തിളക്കി അരമണിക്കൂര്‍ വെക്കുക. തവ ചൂടാക്കി മയം പുരട്ടി കുറച്ച് കട്ടിയില്‍ മാവൊഴിച്ച് ചെറുതായി പരത്തുക. ഉടനെതന്നെ ഏത്തപ്പഴം വട്ടത്തില്‍ അരിഞ്ഞത് നിരത്തുക. കുറച്ച് നെയ്യ് മുകളില്‍ ഒഴിക്കുക. ഒരുവശം വേവുമ്പോള്‍ മറിച്ചിട്ട് ഏത്തപ്പഴം മൊരിയുമ്പോള്‍ എടുത്ത് പാത്രത്തില്‍ വെച്ച് മുകളില്‍ പൊടിച്ച പഞ്ചസാര, തേന്‍ ഇവ തൂകി കഴിക്കാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.