റഷ്യന്‍ സാന്‍ഡ് വിച്

ചേരുവകള്‍:

  • കാബേജ് പൊടിയായി അരിഞ്ഞത് -100 ഗ്രാം
  • പനീര്‍ ഉടച്ചത് -50 ഗ്രാം
  • ബട്ടര്‍ -40 ഗ്രാം
  • റൊട്ടി -6 സ്ലൈസ്‌
  • ഉപ്പ്, കുരുമുളക് -പാകത്തിന്
  • കാപ്സിക്കം -ഒരെണ്ണം (പൊടിയായി അരിഞ്ഞത്)
  • ചീസ് -ഒരു ക്യുബ് (ഗ്രേറ്റ് ചെയ്തത്)
  • പച്ചമുളക് -നാലെണ്ണം (പൊടിയായി അരിഞ്ഞത്)
  • ഫ്രഷ് ക്രീം -അരക്കപ്പ്

തയാറാക്കുന്ന വിധം:
ബട്ടറും റൊട്ടിയും മാറ്റിവെക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും തമ്മില്‍ യോജിപ്പിച്ച് മൂന്നു സമഭാഗങ്ങളാക്കുക. റൊട്ടിക്കഷണങ്ങളില്‍ ബട്ടര്‍ കുറേശ്ശ എടുത്ത് തേക്കുക.  റൊട്ടിക്കഷണങ്ങളില്‍ ഫില്ലിങ്ങുകള്‍ വെച്ച് മീതെ മറ്റു മൂന്ന് റൊട്ടിക്കഷണങ്ങള്‍ വെച്ച് ഒന്നമര്‍ത്തി ഗ്രില്‍ ചെയ്തെടുക്കുക. അല്ലെങ്കില്‍ ചൂട് തവയില്‍വെച്ച് മൊരിച്ചെടുക്കുക.

-ഇന്ദു നാരായണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.