ഫിഷ് ഫിംഗേര്‍സ്

ചേരുവകള്‍:

  • മുള്ള് മാറ്റിയ മീന്‍ -500 ഗ്രാം (ഒരു സെ.മീ. കനത്തിലുള്ള വിരല്‍ പോലുള്ള കഷണം)
  • റൊട്ടിപ്പൊടി -50 ഗ്രാം
  • മൈദ -ഒരു ടേബ്ള്‍ സ്പൂണ്‍

മാരിനേഡിന്:

  • ഉപ്പ് -ഒരു ടീ.സ്പൂണ്‍
  • ചാട്ട്മസാല -ഒരു ടീ. സ്പൂണ്‍
  • ഗരംമസാല പൊടി -അര ടീ.സ്പൂണ്‍
  • മുളകുപൊടി -അര ടീ.സ്പൂണ്‍
  • നാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
  • എണ്ണ -വറുക്കാന്‍.

തയാറാക്കുന്ന വിധം:
മാരിനേഡിനുള്ള ചേരുവകള്‍ (എണ്ണ ഒഴികെ) യോജിപ്പിക്കുക. ഇത് മീന്‍ കഷണങ്ങളില്‍ പുരട്ടിപ്പിടിപ്പിക്കുക. മുട്ട പൊട്ടിച്ചതില്‍ മീന്‍ കഷണങ്ങള്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഇട്ടുരുട്ടി പിടിപ്പിച്ച് എണ്ണയിലിട്ട് വറുത്ത് കോരുക.

-ഇന്ദു നാരായണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.