മിക്സഡ് കാരറ്റ്, മാങ്ങ, പാവയ്ക്ക പിക്ക്ള്‍

ചേരുവകള്‍:

  • കാരറ്റ്-2 (മീഡിയം)
  • പാവയ്ക്ക-2 (മീഡിയം)
  • മാങ്ങ-2
  • കാന്താരി-50 ഗ്രാം
  • കായം-1/2 ടീസ്പൂണ്‍
  • ഉലുവ-1 ടീസ്പൂണ്‍
  • കടുക്-1 ടീസ്പൂണ്‍
  • ഇഞ്ചി-1 പീസ്
  • വെളുത്തുള്ളി-20 അല്ലി
  • മഞ്ഞള്‍പൊടി-1/2 ടീസ്പൂണ്‍
  • കറിവേപ്പില-ആവശ്യത്തിന്
  • നല്ളെണ്ണ-1 കപ്പ്
  • ഉപ്പ്-ആവശ്യത്തിന്
  • വിനാഗിരി-1/2 കപ്പ്

പാകം ചെയ്യുന്ന വിധം:  
നല്ലെണ്ണ ചൂടാകുമ്പോള്‍ ഉലുവ, കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കാന്താരി, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് കാരറ്റ്, പാവയ്ക്ക, മാങ്ങ (ഒരേ ഷേപ്പില്‍ നീളത്തില്‍ അരിഞ്ഞത്) ചേര്‍ത്തിളക്കുക. ഒന്നു വഴറ്റി കഴിയുമ്പോള്‍ കായവും ഉപ്പും വിനാഗിരിയും ചേര്‍ത്തിളക്കി വാങ്ങുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.