ചിക്കന്‍ ബ്രഡ് സ്ലൈസ്‌

ചേരുവകള്‍:

  • ബ്രഡ് സ്ലൈസ്‌ - പത്തെണ്ണം
  • കോഴിയിറച്ചി - 200 ഗ്രാം
  • മുട്ട - മൂന്നെണ്ണം
  • മൈദ - മൂന്ന് ടീസ്പൂണ്‍
  • സവാള - രണ്ടെണ്ണം(വലുത്)
  • തക്കാളി - ഒരെണ്ണം
  • കാരറ്റ് - ഒരു കഷണം
  • കാപ്സിക്കം -ഒന്ന് ചെറുത്
  • എണ്ണ, ഉപ്പ് -ആവശ്യത്തിന്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍ വീതം
  • കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
കോഴിയിറച്ചി മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് പൊടിച്ച് മാറ്റി വെക്കുക. മുട്ട, മൈദ, രണ്ട് സ്ലൈസ്‌ ബ്രഡ് എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അഞ്ചു മുതല്‍ എട്ടുവരെയുള്ള ഇനങ്ങള്‍ ചെറുതായി അരിഞ്ഞുവെക്കണം. പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച സവാള വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇറച്ചിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി ഇറക്കിവെക്കുക.

പാനില്‍ എണ്ണ പുരട്ടി മിക്സിയില്‍ അടിച്ചുവെച്ച കൂട്ടില്‍ പകുതി ഒഴിച്ച് നാല് ബ്രഡ് സ്ലൈസ്‌ നിരത്തിവെക്കുക.  റെഡിയാക്കിവെച്ചിരിക്കുന്ന മസാലക്കൂട്ട് അതിനു മുകളില്‍ പരത്തുക. ശേഷം ബാക്കി നാല് ബ്രഡ് സ്ലൈസ്‌ അതിനുമുകളില്‍ നിരത്തിവെക്കുക. മിക്സിയിലടിച്ച ബാക്കിയുള്ള കൂട്ട് അതിനുമുകളില്‍ ഒഴിക്കുക.  മൂടിവെച്ച് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക.  മറിച്ചിട്ട ശേഷവും അഞ്ച് മിനിറ്റ് സമയം വേവിക്കുക.  ഇറക്കിവെച്ച് മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.

തയാറാക്കിയത്: മിസിരിയ സാലിഹ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.