റൈസ് പുഡിങ് (അറേബ്യന്‍ സ്റ്റൈല്‍)

ചേരുവകള്‍:

  • അരി-3/4 കപ്പ്
  • പാല്‍-750 മി.ലി
  • കണ്ടന്‍സ്ഡ് മില്‍ക്-200 മി.ലി
  • പഞ്ചസാര-1/2 കപ്പ്
  • വാനില എസന്‍സ്- രണ്ട്/മൂന്ന് ടീസ്പൂണ്‍
  • പിസ്ത നുറുക്കിയത്-ഒരു ടേബ്ള്‍ സ്പൂണ്‍
  • കുരു ഇല്ലാത്ത മുന്തിരി നുറുക്കിയത്- ഒരു ടേബ്ള്‍ സ്പൂണ്‍
  • പനിനീര്‍-രണ്ടോ മൂന്നോ തുള്ളി

തയാറാക്കുന്ന വിധം:
നല്ല മയമാവുന്നതുവരെ അരി നന്നായി വേവിക്കുക. വെന്ത അരിയിലേക്ക് പഞ്ചസാര, പാല്‍, കണ്ടന്‍സ്ഡ് മില്‍ക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഇടത്തരം ചൂടില്‍ മൂന്നു നാല് മിനിറ്റ് വീണ്ടും നന്നായി വേവിക്കുക. പാത്രം സ്റ്റൗവില്‍ നിന്ന് മാറ്റിയശേഷം വാനില എസന്‍സ് ചേര്‍ക്കുക. ശേഷം നുറുക്കിയ പിസ്തയും കുരു ഇല്ലാത്ത മുന്തിരിയും വിതറി അലങ്കരിക്കുക. വിളമ്പുമ്പോള്‍ പനിനീരും ചേര്‍ക്കാം.

തയാറാക്കിയത്:
ഷെഫ് അനില്‍കുമാര്‍

(മീഡിയവണ്‍ ചാനലിലെ
‘ട്രീറ്റ്’ അവതാരകന്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.