പച്ചക്കുരുമുളക് ചേര്‍ത്ത ഫിഷ് ഫ്രൈ

ചേരുവകള്‍:

  • മീന്‍ -250 ഗ്രാം
  • പച്ചക്കുരുമുളക് -മുക്കാല്‍ ടീസ്പൂണ്‍
  • വെളുത്തുള്ളി -4 അല്ലി
  • ഇഞ്ചി -ഒരു ചെറിയ കഷണം
  • പെരുംജീരകം -കാല്‍ ടീസ്പൂണ്‍
  • ലൈം ജ്യൂസ് -10 ടേബ്ള്‍ സ്പൂണ്‍
  • ഉലുവ -മുക്കാല്‍ ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • കറിവേപ്പില -രണ്ട് തണ്ട്/പൊതിന ചപ്പ് ഒരല്ലി
  • ഉപ്പ് -പാകത്തിന്
  • എണ്ണ -പാകത്തിന്

തയാറാക്കുന്നവിധം:
മീനും എണ്ണയും  ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. എണ്ണ ചൂടാക്കി മീന്‍ സാധാരണ പോലെ പൊരിച്ചെടുക്കുക.

തയാറാക്കിയത്: എന്‍. മുനീറ തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.