മധുരമൂറും മൈസൂര്‍ മുത്തന്‍ജന്‍

ചേരുവകള്‍:
ബസുമതി അരി-150 ഗ്രാം
പഞ്ചസാര-250 ഗ്രാം
പാല്‍-1 ലിറ്റര്‍
ബദാം-50 ഗ്രാം
കശുവണ്ടി-25 ഗ്രാം
മില്‍ക്മെയ്ഡ്-2 സ്പൂണ്‍
നെയ്യ്-2 സ്പൂണ്‍
ഗ്രാമ്പു-4 എണ്ണം
ഏലക്ക-4 എണ്ണം

തയാറാക്കുന്ന വിധം:
ആദ്യം 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ ബസുമതി അരി വറ്റുന്നതുവരെ തിളപ്പിക്കുക. അരി വറ്റിയാല്‍ പഞ്ചസാര, മില്‍ക്ക്മെയ്ഡ് തിളപ്പിച്ച പാല്‍ എന്നിവ ഇതിലേക്കൊഴിച്ച്  ഇളക്കുക. നെയ്യില്‍ ചൂടാക്കിയ, തോല്‍ നീക്കിയ ബദാം, കഷണങ്ങളാക്കിയ കശുവണ്ടി എന്നിവ മുകളിലെ മിശ്രിതത്തില്‍ ചേര്‍ക്കുക. ചൂടാക്കിയ നെയ്യില്‍ ഗ്രാമ്പു ഇട്ടതിന് ശേഷം നേരത്തെ തയാറാക്കിവെച്ച പാലില്‍ കലര്‍ത്തുന്നതോടെ മൈസൂര്‍ മുത്തന്‍ജന്‍ തയാര്‍.

തയാറാക്കിയത്: ശബീന്‍ താജ് മൈസൂര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.