അയല മപ്പാസ്

ചേരുവകള്‍:  

  1. അയല-500 ഗ്രാം
  2. സവാള-മൂന്ന്
  3. തക്കാളി -രണ്ട്
  4. പച്ചമുളക്-12
  5. ഇഞ്ചി-ഒരു കഷണം
  6. വെളുത്തുള്ളി-എട്ട്
  7. കുരുമുളകുപൊടി-രണ്ട് ടീസ്പൂണ്‍
  8. മല്ലിപ്പൊടി-മൂന്നു സ്പൂണ്‍
  9. മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
  10. ഉപ്പ്-ആവശ്യത്തിന്
  11. വിനാഗിരി-രണ്ടു സ്പൂണ്‍
  12. കടുക്-അര സ്പൂണ്‍
  13. എണ്ണ-അഞ്ചു സ്പൂണ്‍
  14. തേങ്ങാപ്പാല്‍-ഒന്നാം പാലും രണ്ടാം പാലും

പാകം ചെയ്യേണ്ടവിധം:
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാള വഴറ്റുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും വഴറ്റിയെടുക്കുക. ഇതില്‍ കുരുമുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. വിനാഗിരി ഒഴിച്ച ശേഷം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇടുക. ഇതില്‍ രണ്ടാം തേങ്ങാപ്പാല്‍ ഒഴിച്ചു വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. പാകമാകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തക്കാളി വട്ടത്തില്‍ അരിഞ്ഞിടുക. കറിവേപ്പില ഇട്ട് ഇറക്കിവെക്കുക.

തയാറാക്കിയത്: മുനീറ അബ്ദുല്‍ അസീസ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.