കശുവണ്ടി ചമ്മന്തി

ചേരുവകള്‍:

  • കശുവണ്ടി ചുട്ടത്-100 ഗ്രാം
  • തേങ്ങ-കാല്‍ കപ്പ്
  • മുളകുപൊടി -മൂന്ന് ടീസ്പൂണ്‍
  • ഉപ്പ്-പാകത്തിന്
  • ചെറിയ ഉള്ളി-രണ്ട് എണ്ണം

തയാറാക്കുന്നവിധം:
കശുവണ്ടി അടുപ്പിലിട്ട് ചുട്ട് തൊണ്ട് തല്ലിപ്പൊടിച്ച് അകത്തെ പരിപ്പ് എടുക്കുക. ഇതിനോടൊപ്പം മേല്‍പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി റെഡി. ഈ ചമ്മന്തിയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കടുക് പൊട്ടിച്ചെടുത്താല്‍ കശുവണ്ടി ചട്നിയായി. ഇത് ദോശക്കൊപ്പം കഴിക്കാം. വേറിട്ട രുചി ഉറപ്പ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.