ചെന്നൈ സ്​പെഷൽ ചിക്കൻ വരുവൽ

ചേരുവകൾ:

  • ചിക്കൻ –200 ഗ്രാം   
  • സവാള അരിഞ്ഞത് –50 ഗ്രാം
  • തക്കാളി –25 ഗ്രാം     
  • കറിവേപ്പില –അഞ്ച് ഗ്രാം
  • പച്ചമുളക് –രണ്ടെണ്ണം   
  • മഞ്ഞൾപൊടി –രണ്ട് ഗ്രാം
  • മല്ലിയില –അലങ്കാരത്തിന്    
  • ഉപ്പ് –ആവശ്യത്തിന്
  • ജിഞ്ചർ ഗാർലിക് പേസ്​റ്റ് –10 ഗ്രാം
  • ചെട്ടിനാട് ഗരം മസാല –40 ഗ്രാം

പാകം ചെയ്യേണ്ടവിധം:
അടിഭാഗം കട്ടികൂടിയ ഫ്രയിങ് പാൻ ഉപയോഗിക്കുക. പാനിൽ എണ്ണ ചൂടാക്കുക. സവാള ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. കറിവേപ്പിലയും വറ്റൽ മുളകും തക്കാളിയും ചേർത്ത് അഞ്ചു മിനിറ്റ് ചൂടാക്കുക. മഞ്ഞൾപൊടി, മുളകുപൊടി, ചിക്കനും ചേർത്ത് നന്നായി ഇളക്കുക. അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. അൽപം പോലും വെള്ളം ചേർക്കരുത്. പച്ചക്കറിയുടെയും ചിക്ക െൻറ യും സ്വാഭാവിക ജലാംശത്തിൽ വേണം പാകംചെയ്യാൻ. പിന്നീട് ചെട്ടിനാട് ഗരം മസാല ചേർത്ത് ഇളക്കി വേവിക്കുക. വെള്ളം ചേർക്കരുത്. ചിക്കെൻറ സ്വാഭാവികമായ നെയ്യിൽ ജലാംശമില്ലാതെ വേണം പാകംചെയ്യാൻ. നന്നായി മിക്സ്​ ചെയ്ത മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.

തയാറാക്കിയത്: മെറിൽ ആൻറണി അരീക്കാട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.