കൂന്തള്‍ വറുത്തത്

ചേരുവകള്‍:

  • കൂന്തള്‍ -100 ഗ്രാം
  • സവാള -2 എണ്ണം
  • തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
  • പച്ചമുളക് -4 എണ്ണം
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • മല്ലിപ്പൊടി -അര ടീസ്പൂണ്‍
  • മുളകുപൊടി -1 ടീസ്പൂണ്‍
  • കുരുമുളക് പൊടി -1 ടീസ്പൂണ്‍
  • കറിവേപ്പില, ഉപ്പ്, ചപ്പ്, പൊതിന -പാകത്തിന്

തയാറാക്കുന്ന വിധം:
കൂന്തള്‍ നന്നായി നുറുക്കിയെടുത്ത് ചെറുതായി അരിഞ്ഞ് പച്ചമുളക്, തേങ്ങ ചിരകിയത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക, വെള്ളം വറ്റി മീന്‍ നെരിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. എന്നിട്ട് കറിവേപ്പില പൊതിന, ചപ്പ്  മുകളില്‍ ഇട്ട് കൊടുക്കുക.

തയാറാക്കിയത്: എന്‍. മുനീറ തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.