എഗ് കീമ

ചേരുവകള്‍:

  1. മുട്ട പുഴുങ്ങിയത്-ആറെണ്ണം
  2. എണ്ണ- ആവശ്യത്തിന്
  3. സവാള- രണ്ടെണ്ണം
  4. വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍
  5. ഇഞ്ചി പേസ്റ്റ്- രണ്ടു ടീസ്പൂണ്‍
  6. പച്ചമുളക്- നാലെണ്ണം
  7. തക്കാളി- രണ്ടെണ്ണം
  8. കറിവേപ്പില- രണ്ട് തണ്ട്
  9. മല്ലിയില ചെറുതായി അരിഞ്ഞത്- ഒരു ടീസ്പൂണ്‍
  10. മുളകുപൊടി- ഒന്നര ടീസ്പൂണ്‍
  11. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
  12. മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
  13. മല്ലിപ്പൊടി-  രണ്ടു ടീസ്പൂണ്‍
  14. ഗരം മസാല- അര ടീസ്പൂണ്‍
  15. ഉപ്പ്- ആവശ്യത്തിന്
  16. വെള്ളം- ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ആവശ്യത്തിനുള്ള എണ്ണ ചൂടാക്കി അതിലേക്ക് സവാള കുറച്ച് ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് മൂത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും തക്കാളിയും ചേര്‍ക്കുക. അത് പാകമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവയിട്ട് മൂപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കുക. കുഴമ്പ് രൂപത്തിലുള്ള ഇതിലേക്ക്  ഗരം മസാലയും ചേര്‍ത്തിളക്കി ചെറുതായി നുറുക്കിയ മുട്ട ചേര്‍ക്കാം. ശേഷം ഇളക്കി അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിച്ച് ചെറുതായി അരിഞ്ഞ മല്ലിയില വിതറി വാങ്ങിവെക്കാം.

തയാറാക്കിയത്: കദീജ അബ്ദുള്ള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.