കറിവേപ്പില ചെമ്മീന്‍ ഫ്രൈ

ചേരുവകള്‍:

  • ചെമ്മീൻ ‍(വലുത്) -250 ഗ്രാം
  • ബംഗാളികടല -1 ടേബ്ള്‍ സ്പൂണ്‍
  • ഉഴുന്നുപരിപ്പ് -1  ടേബ്ള്‍ സ്പൂണ്‍
  • കറിവേപ്പില -അര കപ്പ്
  • ഇഞ്ചി -1 ടീസ്പൂണ്‍
  • വെളുത്തുള്ളി -6 അല്ലി
  • പച്ചമുളക് -2 എണ്ണം
  • മുട്ട വെള്ള -1
  • ഉപ്പ് -പാകത്തിന്
  • എണ്ണ -വറുത്തെടുക്കാന്‍ (പാകത്തിന്)


തയാറാക്കുന്ന വിധം:

കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതീയില്‍ വഴറ്റി എടുക്കുക. ഉഴുന്നുപരിപ്പും ബംഗാളി കടലയും നന്നായി വറുത്തെടുക്കുക. വഴറ്റിയ ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക. മുട്ട വെള്ളയും ഉപ്പും ചേര്‍ത്ത് മിശ്രിതമാക്കുക. വൃത്തിയാക്കിയ ചെമ്മീന്‍ മുട്ടവെള്ളയില്‍ മുക്കിയ ശേഷം മസാല പൊടിയില്‍ പൊതിഞ്ഞെടുക്കുക. ചൂടായ എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കാം.

തയാറാക്കിയത്: ഷെഫ് സുമൈജ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.