കോഴി കൊണ്ട് മൂന്ന് വിഭവങ്ങള്‍

കാഷ്യു കോക്കനട്ട് ചിക്കന്‍


ചേരുവകള്‍:
1. എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ
2. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍

  • മുളകുപൊടി- ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

3. സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം

  • ഗരം മസാല- മൂന്ന് ടീസ്പൂണ്‍
  • മുളകുപൊടി- രണ്ട് ടീസ്പൂണ്‍
  • ജീരകം- അര ടീസ്പൂണ്‍
  • ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
  • കറുകപ്പട്ട- മൂന്നെണ്ണം
  • കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
  • കറിവേപ്പില- രണ്ട് തണ്ട്
  • മല്ലിയില- രണ്ട് തണ്ട്
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

4. തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം

  • അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
  • തേങ്ങാപ്പാല്‍- ഒരു കപ്പ്

തയാറാക്കുന്ന വിധം:
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വാര്‍ന്ന ശേഷം രണ്ടാമത്തെ ചേരുവകള്‍ പുരട്ടി അല്‍പസമയം മാറ്റിവെക്കുക. എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ചിക്കന്‍ കഷണങ്ങളിട്ട് ചെറുതായി മൊരിച്ചെടുക്കുക. ഇത് മാറ്റിവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വാട്ടുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്തിളക്കുക. ഇതിലേക്ക് അടിച്ചുവെച്ച തക്കാളി, അണ്ടിപ്പരിപ്പ് അരച്ചത്, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പൊരിച്ചുവെച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത ശേഷം ചൂടോടെ വിളമ്പാം.


സ്റ്റീം ചിക്കന്‍ ഫ്രൈ

ചേരുവകള്‍:
1. ചിക്കന്‍ ചെറു കഷണങ്ങളാക്കിയത് - ഒരു കിലോ
2. മുളകുപൊടി- രണ്ട് ടീസ്പൂണ്‍

  • ചിക്കന്‍ മസാല- രണ്ട് ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • മൈദ- മൂന്ന് ടീസ്പൂണ്‍
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
  • കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍

3. എണ്ണ- ആവശ്യത്തിന്
4. കറിവേപ്പില- മൂന്നു തണ്ട്

തയാറാക്കുന്ന വിധം:
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു പോവുന്നതുവരെ മാറ്റിവെക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി അല്‍പസമയം മാറ്റിവെക്കുക. ശേഷം ഒരു മണിക്കൂര്‍ ആവികയറ്റി വേവിക്കുക. ചൂടാറിയതിനു ശേഷം എണ്ണയില്‍ വറുത്തുകോരാം. ഈ എണ്ണയില്‍ തന്നെ കറിവേപ്പിലയും വറുത്ത് ചിക്കനില്‍ ചേര്‍ക്കാം.


ചിക്കന്‍ വറുത്തരച്ചത്

ചേരുവകള്‍:

  • ചിക്കന്‍- ഒരു കിലോ
  • തേങ്ങ ചിരവിയത്- രണ്ട് കപ്പ്
  • തക്കാളി- രണ്ടെണ്ണം
  • പച്ചമുളക്- മൂന്ന്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
  • ചെറിയുള്ളി- നാല്
  • മുളകുപൊടി- മൂന്ന് ടേബ്ള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
  • മല്ലിപ്പൊടി- മൂന്ന് ടേബ്ള്‍ സ്പൂണ്‍
  • കറിവേപ്പില- രണ്ട് തണ്ട്
  • എണ്ണ- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി മാറ്റിവെക്കുക. ചിരകിയ തേങ്ങ മിക്സിയില്‍ ചെറുതായി അടിച്ചശേഷം എണ്ണ ചൂടാക്കി ചെറിയുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വറുക്കുക. ചൂടാറുമ്പോള്‍ മിക്സിയിലിട്ട് അടിച്ചെടുക്കുക. പാത്രത്തില്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, തക്കാളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ ചെറുതീയില്‍ വേവിക്കുക. വെന്തതിനുശേഷം അരച്ചുവെച്ച തേങ്ങ ചേര്‍ത്ത് തിളപ്പിച്ച് ചൂടോടെ വിളമ്പാം.

തയാറാക്കിയത്: ഖദീജ അബ്ദുല്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.