ചെറായി മീന്‍ പൊള്ളിച്ചത്

ചേരുവകൾ:

  • നെയ്മീന്‍-അരക്കിലോ
  • ചെറിയ ഉള്ളി അരിഞ്ഞത്-50 ഗ്രാം
  • പച്ചമുളക് ചെറുതായി അരിഞ്ഞത്-നാലെണ്ണം
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-12 എണ്ണം
  • ഇഞ്ചി-ഒരു കഷണം
  • മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
  • കുടംപുളി-ചെറുത് രണ്ടെണ്ണം
  • ഉലുവ-അര ടീസ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്
  • കടുക്-അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ-രണ്ട് ടേബ്ള്‍ സ്പൂണ്‍
  • തേങ്ങാപ്പാല്‍-അരമുറി തേങ്ങയുടേത് (ഒന്നാം പാല്‍)
  • ഖരം മസാല-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഖരം മസാല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കാല്‍കപ്പ് വെള്ളവും മീനും കുടംപുളിയും ഉപ്പും ചേര്‍ത്ത് പകുതി വേവാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വറ്റിച്ചെടുക്കുക. ഇങ്ങനെ തയാറാക്കിയ മീന്‍കഷണങ്ങള്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് തവിയില്‍വെച്ച് പൊള്ളിക്കുക. അപ്പം, ചപ്പാത്തി എന്നിവക്കൊപ്പം കഴിക്കാവുന്ന രുചികരമായ വിഭവമാണിത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.