കോളിഫ്ലവര്‍, ബ്രോക്കോളി സൂപ്പ്

ചേരുവകൾ:  

  • വെജിറ്റബ്ള്‍ ഓയില്‍-മൂന്ന് ടീസ്പൂണ്‍
  • സവാള പൊടിയായി അരിഞ്ഞത് -ഒരെണ്ണം
  • വെളുത്തുള്ളി അല്ലി ചതച്ചത് -മൂന്നെണ്ണം
  • ഇതളുകളാക്കിയ കോളിഫ്ലവര്‍- 300 ഗ്രാം
  • ബ്രോക്കോളി (ഇതളുകളാക്കിയത്) -300 ഗ്രാം
  • കോണ്‍ഫ്ളോര്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
  • പാല്‍- രണ്ടര കപ്പ്
  • വെജിറ്റബ്ള്‍ സ്റ്റോക് -ഒന്നേകാല്‍ കപ്പ്
  • ഗ്രേറ്റ് ചെയ്ത ചീസ് -75 ഗ്രാം

തയാറാക്കുന്നവിധം:
കുരുമുളകുപൊടി വലിയ ഒരു സോസ്പാനില്‍ എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, കോളിഫ്ലവര്‍, ബ്രോക്കോളി എന്നിവ അഞ്ചു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി വഴറ്റുക. കോൺഫ്ലോര്‍, പാല്‍, വെജിറ്റബ്ള്‍ സ്റ്റോക് എന്നിവ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. തീ കുറച്ച് 20 മിനിറ്റ് വേവിക്കുക. ഇതില്‍നിന്ന് കാല്‍ ഭാഗം വെജിറ്റബ്ള്‍സ് മാറ്റുക. ബാക്കി വരുന്നവ നന്നായി ബ്ലെന്‍റ് ചെയ്ത് സ്മൂത്ത് ആക്കുക. ശേഷം ഇതിലേക്ക് മാറ്റിവെച്ച വെജിറ്റബ്ള്‍സ് ചേര്‍ക്കുക. ഗ്രേറ്റ് ചെയ്ത ചീസ് വിതറി ചെറിയ തീയില്‍ വെക്കുക. ചീസ് മെല്‍റ്റായി വരുമ്പോള്‍ സര്‍വിങ് ബൗളിലേക്ക് മാറ്റുക. ആവശ്യമെങ്കില്‍ ഉപ്പും കുരുമുളകു പൊടിയും വിതറി ഉപയോഗിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.