ബ്രെഡ് പക്കവട

ചേരുവകള്‍:                                 
[I]

  1. ബ്രെഡ് (ത്രികോണ ആകൃതിയില്‍ മുറിച്ചത്)-എട്ട് പീസ്

[II]

  1. കടലപ്പൊടി -അര കപ്പ്
  2. വെള്ളം -ഒരു കപ്പ്
  3. മുട്ട -ഒന്ന്
  4. മഞ്ഞള്‍പൊടി -കാല്‍ സ്പൂണ്‍
  5. മുളകുപൊടി -കാല്‍ സ്പൂണ്‍
  6. ഉപ്പ് -ആവശ്യത്തിന്

[III]

  1. സവാള (പൊടിയായി അരിഞ്ഞത്) -രണ്ട്
  2. പച്ചമുളക് (പൊടിയായി അരിഞ്ഞത്) -മൂന്ന്
  3. നല്ല ജീരകം -രണ്ട് സ്പൂണ്‍
  4. മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

  1. ഒന്നു മുതല്‍ ആറുവരെയുള്ള ചേരുവകള്‍ ഒരുമിച്ച് കലക്കി അര മണിക്കൂര്‍ വെക്കുക.
  2. ഇതിലേക്ക് രണ്ടാം സെറ്റിലെ ചേരുവകള്‍ ചേര്‍ത്ത ശേഷം വീണ്ടും ഒരു മണിക്കൂര്‍ വെക്കുക. അടുപ്പില്‍ നോണ്‍ സ്റ്റിക്ക് തവ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ത്രികോണ ആകൃതിയില്‍ മുറിച്ച ബ്രെഡ് ഈ കൂട്ടില്‍ മുക്കി എണ്ണയിലിട്ട് രണ്ട് വശവും പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ബ്രെഡ് പക്കവട റെഡി.

തയാറാക്കിയത്: ഖദീജത്ത് ശഹീദ, ഗുദൈബിയ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.