യോഗര്‍ട് ചിക്കന്‍

ചേരുവകള്‍:                                 

  1. ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് -അര കിലോ
  2. മുളക് പൊടി -ഒന്നര ടീസ്പൂണ്‍
  3. ഉപ്പ് -ആവശ്യത്തിന്
  4. ടൊമാറ്റോ പേസ്റ്റ് -രണ്ട് ടീസ്പൂണ്‍
  5. കറിവേപ്പില -ആറ് കതിര്‍
  6. പച്ചമുളക് -15 എണ്ണം
  7. തൈര് -ഒരു കപ്പ്
  8. ബട്ടര്‍ -100 ഗ്രാം
  9. ഓയില്‍ -ആവശ്യത്തിന്
  10. ടൊമാറ്റോ സോസ് -രണ്ടര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ചിക്കന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച്  കഴുകി ഒരു അരിപ്പയില്‍ ഇട്ടു വെക്കുക.വെള്ളം നന്നായി വാര്‍ന്ന ശേഷം മുളകുപൊടിയും ടൊമാറ്റോ പേസ്റ്റും ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. പിന്നീട് എണ്ണയില്‍ വറുത്തെടുക്കുക. വേറൊരു പാത്രത്തില്‍ ബട്ടര്‍ ഉരുക്കി വട്ടത്തില്‍ ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ഇട്ട്  വഴറ്റുക. ടൊമാറ്റോ സോസും ഫ്രൈ ചെയ്തു വെച്ച ചിക്കനും ഇതിലേക്ക് ചേര്‍ക്കുക. ഒന്നു തിളച്ചു വരുമ്പോള്‍ തൈര് ചേര്‍ത്ത് ഇളക്കുക.

തയാറാക്കിയത്: നുഫീല ബഷീര്‍, മുഹറഖ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.