കായ നിറച്ചത്

ചേരുവകൾ:

  1. ചെറി‍യ നേന്ത്രപ്പഴം -6 എണ്ണം (നന്നായി പഴുത്തത്)
  2. മുട്ട -2 എണ്ണം
  3. തേങ്ങ ചിരവിയത് -ഒരു കപ്പ്
  4. പഞ്ചസാര -1/2 കപ്പ്
  5. ഏലക്കായ് പൊടിച്ചത് -ഒരു നുള്ള്
  6. എണ്ണ -പൊരിക്കാൻ ആവശ്യത്തിന്
  7. മൈദ -ഒരു കപ്പ് (കട്ടിയായ കലക്കിയത്)

പാകം ചെയ്യുന്ന വിധം:

ഒരു പാത്രത്തിൽ തേങ്ങയും പഞ്ചസാരയും അൽപം വെള്ളവും ചേർത്ത് അടുപ്പിൽവെച്ച് വറ്റിച്ച് വഴറ്റുക. വെള്ളം വറ്റിയാൽ മുട്ട കലക്കി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി വറുത്തെടുക്കുക. ഈ കൂട്ട് ഒരു പാത്രത്തിൽ മാറ്റിവെക്കുക. ഒാരോ പഴത്തിന്‍റെയും നെറുകെ കത്തി കൊണ്ട് കീറുക. ഇങ്ങനെ രണ്ട് പ്രാവശ്യം കീറിയാൽ ഒരു പഴത്തിന് നാലു വിടവുകൾ ലഭിക്കും. കീറുമ്പോൾ പഴത്തിന്‍റെ അറ്റം വിട്ടുപോകരുത്. ഇതിനകത്ത് തയാറാക്കിയ കൂട്ട് നിറക്കുക. നിറച്ചു കഴിഞ്ഞ് മൈദ കലക്കിയത് കൊണ്ട് അടക്കുക. നാല് ഭാഗം അടച്ചു കഴിഞ്ഞ് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

തയാറാക്കിയത്: സാബിറ ഹമീദ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.