വാഴക്കൂമ്പ് കപ്പ പായസം

ചേരുവകൾ:

  1. വാഴക്കൂമ്പ് (അരിഞ്ഞത്) -200 ഗ്രാം
  2. കപ്പ പുഴുങ്ങിയത് -200 ഗ്രാം
  3. ചെറുപയര്‍ പരിപ്പ് (വേവിച്ചത്) -100 ഗ്രാം
  4. തേങ്ങ - രണ്ടെണ്ണം
  5. ശര്‍ക്കര - 750 ഗ്രാം
  6. പശുവിന്‍ പാല്‍ -1/4 ലിറ്റര്‍
  7. പഞ്ചസാര -100 ഗ്രാം
  8. നെയ്യ് -50 ഗ്രാം
  9. കശുവണ്ടി പരിപ്പ് -50 ഗ്രാം
  10. ഉണക്ക മുന്തിരി -50 ഗ്രാം
  11. ഈത്തപ്പഴം (അരിഞ്ഞത്) -50 ഗ്രാം
  12. കൊട്ടത്തേങ്ങ (അരിഞ്ഞത്) -50 ഗ്രാം
  13. ജീരകം, ചുക്ക്, ഏലക്കായ -1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ പശുവിന്‍ പാല്‍ പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഇളക്കി കുറുക്കി വറ്റിച്ച് പകുതിയാക്കി വെക്കുക. ഉരുളി അടുപ്പത്തുവെച്ച് നെയ്യ് ചൂടാകുമ്പോള്‍ വാഴക്കൂമ്പ് അരിഞ്ഞിട്ട് നല്ലവണ്ണം വഴറ്റുക. അതിനുശേഷം പരിപ്പും ശര്‍ക്കര പാനിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കപ്പ വേവിച്ചത് രണ്ടാം പാല്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ച് വീണ്ടും കറുക്കിയെടുക്കുക. ഏറ്റവും ഒടുവില്‍ പശുവിന്‍ പാല്‍ കുറുക്കി വറ്റിച്ചതും, ഒന്നാം പാലും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെക്കുക. ഇതിലേക്ക് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഈത്തപ്പഴം, കൊട്ടത്തേങ്ങ, ചുക്കുപൊടി, ജീരകം, ഏലക്ക പൊടിച്ചത് എന്നിവ ചേര്‍ക്കുക.

തയാറാക്കിയത്: കെ.എ. ആബിദ, തൃശൂര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.