കല്ലുമ്മക്ക നെയ്പത്തില്‍

ചേരുവകൾ:

  1. കല്ലുമ്മക്കായ -അരക്കിലോ
  2. പൊന്നി അരി -രണ്ട് കപ്പ്
  3. ചെറിയ ഉള്ളി -പതിനഞ്ചെണ്ണം
  4. തേങ്ങ ചിരവിയത് -അര കപ്പ്
  5. വലിയ ജീരകം -ഒരു ടീസ്പൂണ്‍
  6. ചെറിയ ജീരകം -അര ടീസ്പൂണ്‍
  7. മുളക്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
  8. കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത്
  9. ഉപ്പ്, എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

അരി അഞ്ച് മണിക്കൂര്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം കഴുകി ഊറ്റി തേങ്ങ, ചെറിയ ഉള്ളി മുറിച്ചത്, വലിയ ജീരകം, ചെറിയ ജീരകം എന്നിവ ചേര്‍ത്ത് കട്ടിയായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ കല്ലുമ്മക്ക ചെറുതായി മുറിച്ച് മുളക്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ അരച്ച മാവില്‍ ചേര്‍ത്ത് കുഴച്ച് കൈവെള്ളയില്‍ എണ്ണ പുരട്ടി വട്ടത്തില്‍ പരത്തി എണ്ണയില്‍ വറുത്ത് കോരുക.

തയാറാക്കിയത്: തസ്നി ബഷീര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.