ബ്രെഡ് പോക്കറ്റ്

ചേരുവകൾ:

  • ബ്രെഡ് വലുത് -പത്തെണ്ണം
  • ചിക്കന്‍ (ഉപ്പും കുരുമുളകും ചേര്‍ത്ത വേവിച്ച് എല്ലില്‍ നിന്നും പിച്ചിയെടുത്ത്) -ഒരു കപ്പ്
  • റസ്ക്പൊടി -ഒരു കപ്പ്
  • കാരറ്റ് -100 ഗ്രാം
  • കക്കരി -രണ്ടെണ്ണം
  • കാബേജ് കനം കുറച്ചരിഞ്ഞ് -അര കപ്പ്
  • കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • മുട്ട -അഞ്ചെണ്ണം
  • റിഫൈന്‍ഡ് ഓയില്‍ -പൊരിക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ബ്രെഡ് ബൂസ്റ്റിന്‍റെ മൂടിവെച്ച് വട്ടത്തില്‍ എട്ടെണ്ണം മുറിച്ചെടുക്കുക. ഓരോന്നും പത്തിരി കുഴല്‍ കൊണ്ട് അമര്‍ത്തി ചെറുതായി ഒന്ന് പരത്തി എടുക്കുക. മൈദ വെള്ളം ചേര്‍ത്ത് കലക്കിയത് അരികിലൂടെ തേച്ച് മറ്റൊന്ന് മുകളില്‍വെച്ച് ഒട്ടിക്കുക. ശേഷം മുട്ട വെള്ളയില്‍ മുക്കി റസ്ക് പൊടിയില്‍ ഉരുട്ടി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക. എല്ല് നീക്കിയ ചിക്കന്‍ ചെറുതായി കനം കുറച്ചരിഞ്ഞ് കാരറ്റ്, കാബേജ്, കക്കരി, മയോനൈസ് എല്ലാം കൂടി യോജിപ്പിക്കുക. പൊരിച്ചെടുത്ത ബ്രെഡിനെ രണ്ടായി കത്രിക കൊണ്ട് മുറിച്ച് പോക്കറ്റില്‍ ഫില്ലിങ് നിറച്ച് ഉപയോഗിക്കുക.

തയാറാക്കിയത്: തസ്നി ബഷീര്‍

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.