സ്പെഷല്‍ സമൂസ

ചേരുവകള്‍:      

  • മൈദ -250 ഗ്രാം
  • ചിക്കന്‍ -250 ഗ്രാം
  • ഉരുളക്കിഴങ്ങ് -ഒന്ന്
  • വലിയ ഉള്ളി -മൂന്നെണ്ണം
  • കാരറ്റ് -100 ഗ്രാം
  • പച്ചമുളക് -മൂന്നെണ്ണം
  • മല്ലിയില -കുറച്ച്
  • കുരുമുളക്പൊടി -ഒന്നര ടീസ്പൂണ്‍
  • ചിക്കന്‍ മസാല -രണ്ട് ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
  • ഡാല്‍ഡ -രണ്ട് വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം:

ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിക്കുക. ശേഷം എല്ലില്‍ നിന്നും കനം കുറച്ച് നീളത്തില്‍ പിച്ചിയെടുക്കുക. വലിയ ഉള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി (വളരെ ചെറുതായി) അരിയുക. മുറിച്ച പച്ചക്കറികളും പിച്ചിയെടുത്ത ചിക്കനും ചിക്കന്‍ മസാലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മൈദയും ഉരുക്കിയ ഡാല്‍ഡയും ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. മാവ് കനം കുറച്ച് വട്ടത്തില്‍ പരത്തി ഓരോ വട്ടവും നാലായി മുറിച്ച് കുമ്പിളാക്കി അതിനകത്ത് മുക്കാല്‍ ഭാഗം ഫില്ലിങ് നിറച്ച് ചുറ്റും വെള്ളം പുരട്ടി അറ്റം ഒട്ടിച്ച് ചൂടായ എണ്ണയില്‍ വറുത്ത് കോരിയെടുക്കുക. കടയില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന ലീഫിനകത്ത് വെച്ചും ചെയ്യാം.

തയാറാക്കിയത്: തസ്നി ബഷീര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.