കക്കറൊട്ടി നിറച്ചത്

ചേരുവകള്‍:                                  
1. ബീഫ് -250 ഗ്രാം
2. മഞ്ഞള്‍പ്പൊടി -അര സ്പൂണ്‍

  • മുളകുപൊടി -അര സ്പൂണ്‍
  • ഗരംമസാല -അര സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

3. ഉള്ളി -രണ്ട് വലുത് (ചെറുതായി അരിഞ്ഞത്)

  • പച്ചമുളക് -രണ്ട് (വട്ടത്തിലരിഞ്ഞത്)
  • ഇഞ്ചി അരച്ചത് -ഒരു വലിയ സ്പൂണ്‍
  • ഗരംമസാല -ഒരു സ്പൂണ്‍
  • മഞ്ഞള്‍പൊടി, ഉപ്പ് -ആവശ്യത്തിന്
  • കറിവേപ്പില, മല്ലിച്ചപ്പ്

4. തേങ്ങ -ഒരു കപ്പ്

  • ചുവന്നുള്ളി -മൂന്നെണ്ണം
  • മഞ്ഞള്‍പൊടി -അര സ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്
  • കറിവേപ്പില, മല്ലിച്ചപ്പ്

5. അരിപ്പൊടി -മൂന്ന് കപ്പ്
6. എണ്ണ, നെയ്യ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ബീഫ് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. അല്‍പം നെയ്യും എണ്ണയും ചേര്‍ത്ത് മൂന്നാമത്തെ ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് വേവിച്ചുടച്ച ബീഫ് ചേര്‍ത്തിളക്കുക. ശേഷം, അരിപ്പൊടി ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ച് ചെറിയ ഉരുളകളാക്കി ഉള്ളം കൈയില്‍ വെച്ച് പരത്തുക. ഓരോന്നിലും ബീഫ് നിറച്ച് ചെറിയ അടയുടെ ആകൃതിയില്‍ മടക്കുക. ഇത് ആവിച്ചെമ്പില്‍ വെച്ച് വേവിക്കുക. തേങ്ങ, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സിയില്‍ ക്രഷ് ചെയ്തെടുക്കുക. ഇനി അല്‍പം എണ്ണയൊഴിച്ച് ചുവന്നുള്ളി മൂപ്പിക്കുക. കറിവേപ്പിലയും മല്ലിച്ചപ്പും ചേര്‍ത്തതിന് ശേഷം തേങ്ങയും അടയും ചേര്‍ത്തിളക്കുക.

തയാറാക്കിയത്: നസീഹ, ബഹ്റൈന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.