മീന്‍ പത്തിരി

ചേരുവകള്‍:                                 

  1. അയല/ ദശ കട്ടിയുള്ള മീന്‍ -200 ഗ്രാം
  2. അരി -അര കപ്പ്
  3. കയമ അരി -അര കപ്പ്
  4. തേങ്ങ -അര മുറി
  5. ചുവന്നുള്ളി -രണ്ട് എണ്ണം
  6. വലിയ ജീരകം -ഒരു ടീസ്പൂണ്‍
  7. മുളകുപൊടി -രണ്ട് ടീസ്പൂണ്‍
  8. സവാള -അഞ്ച് എണ്ണം
  9. പച്ചമുളക് -മൂന്ന് എണ്ണം
  10. തക്കാളി -ഒരെണ്ണം
  11. മല്ലിയില, കറിവേപ്പില -കുറച്ച്
  12. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

മീന്‍ നന്നായി കഴുകി മുളകുപൊടിയും ഉപ്പും പുരട്ടി പൊരിച്ചെടുക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില, മല്ലിയില, തക്കാളി എന്നിവ ചെറുതായി അരിഞ്ഞിടുക. നന്നായി വഴറ്റിയ ശേഷം മുളക്പൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്ക് പൊരിച്ചു കോരിയ മീന്‍ മുള്ളു കളഞ്ഞത് ചെറുതായി പൊടിച്ചിടുക. രണ്ടുതരം അരിയും കുതിര്‍ന്നതിന് ശേഷം തേങ്ങയും വലിയ ജീരകവും ചേര്‍ത്ത് കുറഞ്ഞ വെള്ളത്തില്‍ അരച്ചെടുക്കുക. ഇഡലി പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഇഡലിക്കുഴിയില്‍ കുറച്ച് അരപ്പ് ഒഴിച്ച ശേഷം മീന്‍ മസാല കൂട്ട് ഇട്ട് അതിനു മുകളില്‍ പിന്നെയും അരപ്പ് ഒഴിക്കുക. പാത്രം അടച്ച് വേവിക്കുക. പാകമായാല്‍ ഉപയോഗിക്കാം.

തയാറാക്കിയത്: മുംതാസ്, ബുദയ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.