ചേരുവകള്‍:
തയാറാക്കുന്ന വിധം:
ചിക്കന്‍ വേവിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വഴഞ്ഞു കഴിഞ്ഞാല്‍ മല്ലിയില, മഞ്ഞള്‍പൊടി, ടൊമാറ്റൊ പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റി മിന്‍സ് ചെയ്ത ഇറച്ചിയും വേവിച്ച മക്രോണിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വേറൊരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് പതിപ്പിക്കുക. ഇതില്‍ ഇറച്ചിക്കൂട്ട് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വെച്ച് നെയ്യ് പുരട്ടിയതിന് ശേഷം തയാറാക്കിവെച്ച കൂട്ട് ഒഴിച്ച് മൂടിവെക്കുക. കുറഞ്ഞ തീയില്‍ 20-30 മിനിറ്റ് വേവിച്ചെടുക്കുക. (അടി കരിയാതെ ശ്രദ്ധിക്കണം).
തയാറാക്കിയത്: തസ്നി ബഷീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.