കിളിക്കൂട്

ചേരുവകള്‍:                                  

  1. ചിക്കന്‍ എല്ലില്ലാത്തത് -അര കിലോ
  2. കറിവേപ്പില -പൊടിയായി അരിഞ്ഞത്
  3. മല്ലിയില -പൊടിയായി അരിഞ്ഞത്
  4. കുരുമുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍
  5. മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  6. പട്ട -ഒന്ന് (പൊടിച്ചത്)
  7. ഗ്രാമ്പു -മൂന്ന് (പൊടിച്ചത്)
  8. ഉപ്പ്, എണ്ണ -ആവശ്യത്തിന്
  9. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -ഒന്ന്
  10. മുട്ടയുടെ വെള്ള -മൂന്നെണ്ണം
  11. സേമിയ, റൊട്ടിപ്പൊടി -ആവശ്യത്തിന്

ഫില്ലിങ്ങിന്

  1. മുട്ട പുഴുങ്ങിയത് -നാലെണ്ണം
  2. വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -മൂന്നെണ്ണം
  3. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -രണ്ടെണ്ണം
  4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -രണ്ട് വലിയ സ്പൂണ്‍
  5. കറിവേപ്പില ചെറുതായി മുറിച്ചത് -രണ്ട് ഇല.
  6. മല്ലിയില -കുറച്ച്
  7. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  8. ഗരംമസാല പൊടി -അര ടീസ്പൂണ്‍
  9. ഉപ്പ്, എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ കഷ്ണങ്ങളാക്കി നാലു മുതല്‍ ആറുവരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും കുരുമുളക് പൊടിയും ഇറച്ചി അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് യോജിപ്പിച്ച് വലിയ ഉരുളകളാക്കി വെക്കുക.

ഫില്ലിങ്

രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ എണ്ണയില്‍ നന്നായി വഴറ്റുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപ്പും ഗരംമസാലപൊടിയും ചേര്‍ക്കുക. ശേഷം മല്ലിയില ചേര്‍ത്ത് വാങ്ങിവെക്കുക. ഉരുളകളാക്കിയ ചിക്കന്‍ കൂട്ട് വലുതായി പരത്തി ഇതില്‍ മസാല പരത്തിവെച്ച് നടുക്ക് മുട്ട പുഴുങ്ങിയതും വെക്കുക. ചിക്കന്‍ കൂട്ട് മുട്ടയെ പൊതിഞ്ഞെടുത്ത് ഉരുട്ടി കിളിക്കൂട് രൂപത്തിലാക്കുക. ഇത് മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയും സേമിയയും  പൊതിഞ്ഞെടുത്ത് എണ്ണയില്‍ വറുത്ത് കോരുക.

തയാറാക്കിയത്: ഹേബ നജീബ്, മുഹറഖ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.