പച്ചക്കായ വട

ചേരുവകള്‍:        

  1. പച്ചക്കായ -രണ്ടെണ്ണം
  2. ജീരകപ്പൊടി -അര ടീസ്പൂണ്‍
  3. കടലപ്പൊടി -ഒരു കപ്പ്
  4. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  5. കായപ്പൊടി -അര ടീസ്പൂണ്‍
  6. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  7. എണ്ണ -വറുക്കാന്‍
  8. ഉപ്പ് -ആവശ്യത്തിന്
  9. കറിവേപ്പില -ഒരു തണ്ട്

തയാറാക്കുന്ന വിധം:

പച്ചക്കായ (പൊണ്ണന്‍) നീളത്തില്‍ കനം കുറച്ച് മുറിച്ച് ഉപ്പ് പുരട്ടി വെക്കുക. കടലപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, കായപ്പൊടി, മഞ്ഞള്‍പൊടി, മുറിച്ച കറിവേപ്പിലയും ഒരു ടീസ്പൂണ്‍ എണ്ണയും പാകത്തിന് ഉപ്പും ചേര്‍ത്ത് മുക്കി വറുക്കാന്‍ പാകത്തിലുള്ള കട്ടിയില്‍ കലക്കി മൂന്നോ നാലോ മണിക്കൂര്‍ വെക്കുക. ചീനാച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ പഴ കഷ്ണങ്ങള്‍ ഓരോന്നും കൂട്ടില്‍ മുക്കിയെടുത്ത് എണ്ണയില്‍ മുക്കി വറുത്തെടുക്കുക.

തയാറാക്കിയത്: തസ്നി ബഷീര്‍

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.