മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍

ചേരുവകള്‍:                                 

  1. കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോ
  2. തേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്
  3. വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്
  4. ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണം
  5. പച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണം
  6. വിനഗര്‍ -ഒരു ടീസ്പൂണ്‍
  7. തിളച്ച വെള്ളം -നാല് കപ്പ്
  8. മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്

മസാലക്കൂട്ട്:

  1. കുരുമുളക് -അര ടീസ്പൂണ്‍
  2. ചുവന്ന മുളക് -എട്ടെണ്ണം
  3. മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  4. വെളുത്തുള്ളി -അഞ്ച് അല്ലി
  5. ചെറിയ ഉള്ളി -പത്തെണ്ണം
  6. മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  7. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മഞ്ഞള്‍പൊടി വൃത്തിയാക്കി വെച്ച ഇറച്ചിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക. ശേഷം അരച്ചുവെച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില്‍ പിടിപ്പിച്ച ് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചക്കഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. പിന്നീട് ഇറച്ചിക്കഷണങ്ങള്‍ ഒരു വശത്തേക്ക് മാറ്റി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച  വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം ഇട്ട് ഇളം തീയില്‍ തന്നെ വേവിക്കല്‍ തുടരുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാല്‍ വിനഗര്‍ ചേര്‍ത്ത് ഇളക്കി കുറച്ചുനേരം കൂടി ഇളം തീയില്‍ വെച്ചശേഷം ഇറക്കിവെച്ച് മല്ലിയില തൂകി ഇളം ചൂടോടെ കഴിക്കാം.

തയാറാക്കിയത്: താഹിറ ഷറഫുദ്ദീന്‍, ബഹ്റൈന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.