ഉന്നക്കായ

ചേരുവകള്‍:     

  1. നേന്ത്രപ്പഴം -മൂന്ന് (പഴുപ്പ് അധികം ആവാത്തത്)
  2. മുട്ട -നാല്
  3. പഞ്ചസാര -രണ്ടു ടേബിള്‍ സ്പൂണ്‍
  4. അണ്ടിപ്പരിപ്പ് -ഒരു ടേബിള്‍ സ്പൂണ്‍
  5. കിസ്മിസ് -രണ്ട് ടീസ്പൂണ്‍
  6. ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
  7. കസ്കസ് -ഒരു ടേബിള്‍ സ്പൂണ്‍
  8. നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
  9. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

നേന്ത്രപ്പഴം പുഴുങ്ങിയതിന് ശേഷം തൊലി മാറ്റി മയത്തില്‍ അരച്ചെടുക്കുക. മുട്ടയും പഞ്ചസാരയും ചേര്‍ത്ത് കലക്കുക. നെയ്യ് ചൂടാക്കി, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്ത് കോരുക. പിന്നീട് കസ്കസ് ചേര്‍ത്ത് വറുത്ത് കോരുക. മുട്ട കൂട്ട് ഒഴിച്ച് ചിക്കി ഇളക്കുക. ഏലക്കാപ്പൊടി ചേര്‍ക്കുക. മുട്ട ആയി കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പ്, കിസ്മിസ്, കസ്കസ് എന്നിവ ചേര്‍ത്തിളക്കുക. കൈയില്‍ എണ്ണ തടവി പഴം അരച്ചതില്‍ നിന്നും ഒരു നാരങ്ങാ വലിപ്പത്തില്‍ പഴക്കൂട്ട് എടുത്ത് കൈയില്‍ വെച്ച് പരത്തി കുറച്ച് മുട്ടക്കൂട്ട് നടുവില്‍വെച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടുക. രണ്ട് അറ്റവും കൂര്‍ത്തിരിക്കണം. ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്യുക.

തയാറാക്കിയത്: തസ്നി ബഷീര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.