ബനാന കേക്ക്

ചേരുവകള്‍:                                 

  1. മുട്ട  -നാലെണ്ണം
  2. പഴം  -മൂന്നെണ്ണം
  3. കശുവണ്ടി, മുന്തിരി -10 എണ്ണം വീതം
  4. നെയ്യ് -രണ്ട് ടീസ്പൂണ്‍
  5. ഓയില്‍ -ആവശ്യത്തിന്
  6. പഞ്ചസാര  -രണ്ട് ടേബിള്‍സ്പൂണ്‍
  7. ഏലക്കായ പൊടി -കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

  • മുട്ടയും പഞ്ചസാരയും ഏലക്കായ പൊടിയും മിക്സിയില്‍ അടിച്ചുവെക്കുക.
  • ഒരു പാനില്‍ ഓയില്‍ ഒഴിച്ച് പഴം ചെറിയ കഷ്ണങ്ങളാക്കി വാട്ടിയെടുക്കുക.
  • അണ്ടിപരിപ്പും മുന്തിരിയും ആ എണ്ണയില്‍  തന്നെ വറുത്തെടുക്കുക.
  • ചെറിയ തീയില്‍ വെച്ച നോണ്‍സ്റ്റിക്ക് പാത്രം ചൂടാകുമ്പോള്‍ രണ്ട് സ്പൂണ്‍ നെയ്യൊഴിച്ച് മിക്സിയിലടിച്ച മിശ്രിതം അതിലേക്ക് ഒഴിച്ച് വറുത്തുവെച്ച പഴവും അണ്ടിപരിപ്പും മുന്തിരിയും എല്ലാം അതില്‍ മിക്സ് ചെയ്ത ശേഷം മൂടിവെച്ച്  20 മിനിറ്റ് ചെറിയ തീയില്‍ വേവിച്ചെടുക്കുക. ചൂടാറുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് പകര്‍ന്നുവെച്ചാല്‍ സൂപ്പര്‍ ബനാന കേക്ക് റെഡി.

തയാറാക്കിയത്: റിന്‍ഷിദ മുഹമ്മദലി, ജിദാലി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.