ചെമ്മീന്‍ അരി അട

ചേരുവകള്‍:                                 

  1. ചെമ്മീന്‍ -200 ഗ്രാം
  2. സവാള  -മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
  3. ഇഞ്ചി, വെളുത്തുള്ളി (ചതച്ചത് ) -ഒരു ടീസ്പൂണ്‍
  4. മുളക് പൊടി, ഉപ്പ്  -ആവശ്യത്തിന്
  5. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി -അര ടീസ്പൂണ്‍ വീതം
  6. തേങ്ങ, ചുവന്ന ഉള്ളി, പെരുഞ്ചീരകം -(ഒരു കപ്പ് അരിയില്‍  ചേര്‍ത്തരക്കാന്‍ പാകത്തിന് കുറേശ്ശെ)    
  7. ഗരം മസാലപ്പൊടി  -കാല്‍ ടീസ്പൂണ്‍
  8. തേങ്ങ തിരുമ്മിയത്  -കുറച്ച്
  9. മല്ലിയില, കറിവേപ്പില -ആവശ്യത്തിന്
  10. ഓയില്‍
  11. അരി -ഒരു കപ്പ്

തയാറാക്കുന്ന വിധം:

  • കഴുകി വൃത്തിയാക്കി ചൂടു വെള്ളത്തില്‍ കുതിര്‍ത്തിയ ഒരു കപ്പ്  അരി ആവശ്യത്തിന് തേങ്ങയും ചുവന്നുള്ളിയും പെരുഞ്ചീരകവും ചേര്‍ത്ത് അരച്ചു വെക്കുക.
  • വൃത്തിയാക്കി വെച്ച ചെമ്മീനില്‍ നാലും അഞ്ചും ചേരുവകള്‍ ആവശ്യത്തിന് ചേര്‍ത്ത് പൊരിച്ച് വെക്കുക. അതേ എണ്ണയില്‍ തന്നെ രണ്ടും മൂന്നും നാലും ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റി  അതില്‍ കുറച്ച് മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത്  മിക്സ് ചെയ്തു വെക്കുക.   
  • തേങ്ങ തിരുമ്മിയതും പെരുംജീരകവും  ഒരു പാനില്‍ വറുത്ത്  മിക്സിയില്‍ പൊടിച്ചെടുത്ത ശേഷം അതും പൊരിച്ചു വെച്ച ചെമ്മീനും നുറുക്കി മിക്സ് ചെയ്തു വെച്ച കൂട്ടിലേക്കിടുക. പീന്നീട് മല്ലി ഇലയും കറിവേപ്പിലയും ഗരം മസാലയും ഇട്ട് നന്നായി ഇളക്കി ചെറുതീയില്‍ അഞ്ചുമിനിറ്റ് വേവിച്ചെടുക്കണം.
  • നേരത്തെ  അരച്ചു വെച്ച അരിമാവ് കുറേശ്ശെ എടുത്ത് പൂരിയുടെ പരുവത്തില്‍ പരത്തിയ ശേഷം ഉള്ളില്‍ തയാറാക്കി വെച്ച മസാല നിറച്ച് അടരൂപത്തിലാക്കി അടിഭാഗം കട്ടിയുള്ള ചട്ടിയില്‍ സ്വര്‍ണ നിറത്തില്‍ പൊരിച്ചെടുത്താല്‍ വിഭവം റെഡി.

തയാറാക്കിയത്: നാദിയ സാദിഖ്, മാഹി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.