ചെമ്മീന്‍ റോള്‍സ്

ചേരുവകള്‍:     

  1. ചെമ്മീന്‍ -കാല്‍ കി.ഗ്രാം
  2. മൈദ അര കി. ഗ്രാം
  3. മുട്ട -ഒരെണ്ണം
  4. റൊട്ടിപ്പൊടി -ഒരു കപ്പ്
  5. ഉപ്പ് -ആവശ്യത്തിന്
  6. വെള്ളം -ആവശ്യത്തിന്
  7. വലിയ ഉള്ളി -രണ്ടെണ്ണം
  8. ഇഞ്ചി -ഒരിഞ്ചു കഷ്ണം
  9. വെളുത്തുള്ളി -മൂന്ന് അല്ലി
  10. പച്ചമുളക് -രണ്ടെണ്ണം
  11. മല്ലിയില -കുറച്ച്
  12. കറിവേപ്പില -2 കതിര്‍പ്പ്
  13. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  14. മുളക്പൊടി -മുക്കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

മൈദയില്‍ മുട്ട ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ദോശമാവിന്‍റെ അയവില്‍ കലക്കുക. ചെമ്മീന്‍ ചെറുതായി മുറിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. മൂന്നാമത്തെ ചേരുവകള്‍ നന്നായി വഴറ്റിയതിനുശേഷം വേവിച്ച ചെമ്മീന്‍ (ചെറുതായി മുറിച്ച്) ചേര്‍ത്ത് മൂടിവെച്ച് കുറച്ച് വെള്ളം (ചെമ്മീന്‍ വേവിച്ച വെള്ളം) ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക. കലക്കിവെച്ച മൈദ ദോശ പോലെ ചുട്ടെടുക്കുക. ഇങ്ങനെ ചുട്ടെടുത്ത ദോശയുടെ അകത്ത് തയാറാക്കിവെച്ച കൂട്ടുവെച്ച നീട്ടി മടക്കി മുട്ടവെള്ളയില്‍ റൊട്ടിപ്പൊടി ഉരുട്ടിവെക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.

ത‍യാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.