അലീം

ചേരുവകൾ:

  • ഗോതമ്പ്-രണ്ട് കപ്പ്
  • കടലപ്പരിപ്പ്-ഒരു കപ്പ്
  • സാബൂനരി-രണ്ട് ഡി. സ്പൂണ്‍
  • ചിക്കന്‍-കാല്‍ കിലോ
  • അലീം മസാല-അര പാക്കറ്റ്
  • ഇഞ്ചി പൊടിയായി അരിഞ്ഞത്-രണ്ട് ഡി. സ്പൂണ്‍
  • ഉപ്പ്-പാകത്തിന്
  • ചെറുനാരങ്ങ-മൂന്നെണ്ണം
  • മല്ലിച്ചപ്പ് പൊടിയായി അരിഞ്ഞത്-കുറച്ച്
  • ഉള്ളി പൊടിയായി അരിഞ്ഞത്-രണ്ട് ഉള്ളിയുടെ
  • ആര്‍.കെ.ജി-ഒരു സ്പൂണ്‍

പാകം ചെയ്യേണ്ടവിധം:
ഗോതമ്പും കടലപ്പരിപ്പും സാബൂനരിയും ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ചിക്കന്‍ അലീം മസാല പുരട്ടിവെക്കുക. ഗോതമ്പും കടലപ്പരിപ്പും സാബൂനരിയും കഴുകി വൃത്തിയാക്കി കുക്കറില്‍ വേവിക്കുക. ഉപ്പ് ചേര്‍ക്കുക. ചിക്കനും കുക്കറില്‍ ഉപ്പുചേര്‍ത്ത് വേവിക്കുക. രണ്ടുംകൂടി മിക്സ് ചെയ്ത് ഒന്നുകൂടി തിളപ്പിക്കുക. ഒരു കപ്പ് തേങ്ങാപ്പാല്‍ ഒഴിക്കുക. തിളച്ചതിനുശേഷം വിളമ്പാം. വിളമ്പിയ പാത്രത്തില്‍ നെയ്യും ഉള്ളി മൂപ്പിച്ചതും അലങ്കരിക്കണം. അലീം കഴിക്കുമ്പോള്‍ ചെറുനാരങ്ങനീര് പിഴിഞ്ഞ് ഒഴിക്കണം. ഇഞ്ചി പൊടിയായി അരിഞ്ഞതും മല്ലിച്ചപ്പും ഉള്ളി മൂപ്പിച്ചതും ഇട്ട് വേണം കഴിക്കാന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.