സ്വീറ്റ് സ്റ്റഫ്ഡ് കച്ചോരി

ചേരുവകൾ:

മാവിന്

  • മൈദ-ഒന്നര കപ്പ്
  • നെയ്യ്- 2 ടേബ്ൾ സ്പൂണ്‍
  • ഉപ്പ് - 1 നുള്ള്

ഫില്ലിങ്ങിന്

  • ഖോവ - 1 കപ്പ്, ഉടച്ചത്
  • ബദാം വാട്ടി ചെറുതായരിഞ്ഞത് - 1 ടേബ്ൾ സ്പൂണ്‍
  • പിസ്ത - 1 ടേബ്ൾ സ്പൂണ്‍
  • ഏലക്കാപൊടി, പട്ടപൊടിച്ചത്- അര ടീസ്പൂണ്‍ വീതം

സിറപ്പിന്:

  • പഞ്ചസാര, വെള്ളം - 1 കപ്പ് വീതം

പാകം ചെയ്യേണ്ട വിധം:

മൈദയില്‍ ഉപ്പും നെയ്യും കുറച്ചു വെള്ളവും ചേര്‍ത്ത് കട്ടിയായി കുഴക്കുക. ഇത് ഒരേ വലുപ്പമുള്ള ഉരുളകളാക്കുക. 3 ഇഞ്ച് വ്യാസമുള്ള പൂരികളായി പരത്തുക. ഫില്ലിങ്ങിനുള്ള ചേരുവകള്‍ തമ്മില്‍ യോജിപ്പിക്കുക. ഇതില്‍ 2 ടീസ്പൂണ്‍ എടുത്ത് പൂരിക്ക് മധ്യഭാഗത്തായിവെച്ച് അരികുകളില്‍ വെള്ളം തേച്ച് അഗ്രങ്ങള്‍ മധ്യത്തിലേക്ക് കൊണ്ടു വന്ന് വിരലഗ്രം കൊണ്ട് അമര്‍ത്തി പൂരിപോലാക്കുക. എല്ലാം ഇതേപോലെ തയാറാക്കുക. ഇവ എണ്ണയില്‍ വറുത്ത് കോരുക. ആറാന്‍ വെക്കുക. പഞ്ചസാരയും വെള്ളവും യോജിപ്പിച്ച് അടുപ്പത്തുവെച്ച് ഒരു നൂല്‍പ്പരുവമാക്കുക. വറുത്ത് കോരിയവയില്‍ മധ്യത്തായി സുഷിരമിട്ട് രണ്ടു ടീസ്പൂണ്‍ പഞ്ചസാരപ്പാനി ഒഴിക്കുക. ഇവക്ക് മീതെയും പഞ്ചസാരപ്പാനി ഒഴിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.