പൈനാപ്പിള്‍ പായസം

ചേരുവകള്‍:

  1. പൈനാപ്പിള്‍ -ഒന്ന്
  2. പഞ്ചസാര -ഒന്നര കപ്പ്
  3. തേങ്ങയുടെ ഒന്നാം പാല്‍ -രണ്ടര കപ്പ്
  4. തേങ്ങയുടെ രണ്ടാം പാല്‍ -രണ്ട് കപ്പ്
  5. നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍
  6. ഏലക്ക പൊടി -ഒരു ടീസ്പൂണ്‍
  7. ജീരകപൊടി -ഒരു ടീസ്പൂണ്‍
  8. ഇഞ്ചിപ്പൊടി -അര ടീസ്പൂണ്‍
  9. കിസ്മിസ് -25 ഗ്രാം
  10. അണ്ടിപ്പരിപ്പ് -25 ഗ്രാം

പാചകം ചെയ്യുന്ന വിധം:

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടുകട്ടിയുള്ള പാത്രത്തിലോ വേവിച്ചെടുക്കുക. നല്ല മൃദുവായി ഉടയുന്നതുവരെ വേവിക്കണം. ഇതില്‍ നെയ്യൊഴിച്ച് വീണ്ടും ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് വീണ്ടും വേവിക്കുക. ഇത് തിളച്ചുവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി, ജീരകം, ഏലക്കാ പൊടികള്‍ ചേര്‍ത്ത് ഇറക്കിവെക്കാം. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മേലെ വിതറുക. പൈനാപ്പിള്‍ പായസം തയാര്‍.

തയാറാക്കിയത്: ഹേബ നജീബ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.