നേന്ത്രപ്പഴം പ്രഥമന്‍

ചേരുവകള്‍:

  1. നേന്ത്രപ്പഴം -ഒരു കിലോ
  2. ശര്‍ക്കര -300 ഗ്രാം  
  3. നെയ്യ് -മൂന്ന് സ്പൂണ്‍
  4. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  5. തേങ്ങാക്കൊത്ത് -ആവശ്യത്തിന്
  6. അണ്ടിപ്പരിപ്പ് -50 ഗ്രാം
  7. ഉണക്കമുന്തിരി -50 ഗ്രാം
  8. തേങ്ങാപ്പാല്‍  ഒന്നാം പാല്‍ -അരക്കപ്പ്
  9. രണ്ടാം പാല്‍ -ഒരു കപ്പ്
  10. മൂന്നാം പാല്‍ -രണ്ടു കപ്പ്

പാചകം ചെയ്യുന്ന വിധം:

ഒരു കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി മാറ്റി വെക്കുക. പഴം നന്നായി പുഴുങ്ങി, തൊലിയും കുരുവും മാറ്റിയ ശേഷം മൂന്നാം പാലിന്‍െറ പകുതി ചേര്‍ത്ത് അരക്കുക. ചൂടായ പാനില്‍ നെയ്യൊഴിച്ച് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വെവ്വേറെ വറുത്ത് മാറ്റി വെക്കുക. ശേഷിക്കുന്ന നെയ്യിലേക്ക് അരച്ച പഴം ചേര്‍ത്ത് മീഡിയം തീയില്‍ 10 മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കുക. കുറുകിയ ശേഷം മൂന്നാം പാലിന്‍െറ ബാക്കിയുള്ള ഭാഗം ചേര്‍ക്കുക. ഇതും കുറുകിയ ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് ചേര്‍ത്ത് പാലിന്‍െറ പകുതിയായി കുറുക്കുക. തുടര്‍ന്ന്  ഒന്നാം പാല്‍ ചേര്‍ത്ത് ചെറുചൂടില്‍ നന്നായി ഇളക്കിയ ശേഷം വാങ്ങി വെച്ച് പൊടിച്ച ഏലക്ക, വറുത്ത അണ്ടിപ്പരിപ്പ്,മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് അലങ്കരിക്കുക.

തയാറാക്കിയത്: ഫേബ സെന്തില്‍കുമാര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.