photo courtesy: ashwininishil.blogspot.in/

അപ്പവും ഇറച്ചി ഉലർത്തിയതും

ചേരുവകൾ:

  • ബീഫ് പാകത്തിന് അരിഞ്ഞത് -അരക്കിലോ
  • വറ്റല്‍ മുളകുപൊടി -രണ്ട് സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി  -കാല്‍ സ്പൂണ്‍
  • മല്ലിപ്പൊടി -മൂന്ന് സ്പൂണ്‍
  • ഗരം മസാല പൊടി -കാല്‍ സ്പൂണ്‍
  • കറിവേപ്പില -നാല് തണ്ട്
  • ഇഞ്ചി -ഒരു ചെറിയ കഷണം
  • വെളുത്തുള്ളി  -അഞ്ചോ ആറോ അല്ലികള്‍
  • സവാള -വലുത് രണ്ടെണ്ണം
  • പച്ചമുളക്  -എരിവ് അനുസരിച്ച് നാലോ അഞ്ചോ എണ്ണം
  • തക്കാളി -ഒരെണ്ണം
  • തേങ്ങ അരിഞ്ഞത് -കാല്‍ കപ്പ്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഉപ്പ്-ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ബീഫ്  നന്നായി കഴുകി വെളുത്തുള്ളി, ഇഞ്ചി, സവാള, പച്ചമുളക്  എന്നിവ അരിഞ്ഞത് ചേര്‍ക്കുക. തയാറാക്കിവെച്ചിരിക്കുന്ന പൊടികളും ആവശ്യത്തിന് ഉപ്പും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. രണ്ടോ മൂന്നോ വിസില്‍ വന്നാല്‍ കുക്കര്‍ ഓഫാക്കാം.

ഇനി തേങ്ങാക്കൊത്ത്, വേപ്പില, തക്കാളി എന്നിവ ചീനച്ചട്ടിയില്‍ നന്നായി വഴറ്റുക.  അതിലേക്ക് കുക്കര്‍ തുറന്ന് വേവിച്ച ഇറച്ചി ഇട്ട് ഇളക്കി ആവശ്യത്തിന് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഡ്രൈ ആക്കണം.  മസാല ഇറച്ചിക്കഷണങ്ങളില്‍ പൊതിഞ്ഞുവരുന്ന പരുവത്തില്‍ വാങ്ങിവെച്ച്  കറിവേപ്പില കൊണ്ട് അലങ്കരിക്കാം.

വെള്ളപ്പവും ഇറച്ചി ഉലര്‍ത്തിയതും കുട്ടനാട്ടിലെ സവിശേഷ ഭക്ഷണമാണ്. ഉച്ചയൂണിന്‍െറ കൂടെ ഇറച്ചി ഉലര്‍ത്തിയതും മോര് കാച്ചിയതും മറക്കാനാവാത്ത രുചിയനുഭവമാണ്.

Tags:    
News Summary - appam irachi ularthiyathu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.