ഹണി ജോയ്സ്​

ആസ്​ട്രേലിയയിലെ പാർട്ടികളിൽ കണ്ടു വരുന്നതും പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ളതുമായ ഒരു വിഭവമാണിത്.

ചേരുവകൾ:

  • ബട്ടർ –90 ഗ്രാം
  • പഞ്ചസാര –1/3 കപ്പോ അതിൽ കുറവോ
  • തേൻ – 2 ടേബ്ൾ സ്​പൂൺ
  • കോൺഫ്ലക്സ്​ – 5 കപ്പ്

തയാറാക്കേണ്ടവിധം:

ഓവൻ 180 ഡിഗ്രി ചൂടാക്കിവെക്കുക. ശേഷം കോൺഫ്ലക്സ്​ ഒരു പാത്രത്തിൽ എടുത്തുവെക്കുക. ചെറിയ ചൂടിൽ ബട്ടർ, പഞ്ചസാര, തേൻ ഇവ നന്നായി യോജിപ്പിച്ച് തിളക്കും മുമ്പ് ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടോടു കൂടി കോൺഫ്ലക്സിലേക്ക് ഒഴിച്ച് നന്നായി മിക്സ്​ ചെയ്യുക. ഉടൻ തന്നെ കപ്പ്കേക്ക് പാത്രങ്ങളിലേക്ക് പകർന്ന് ഓവൻ 160 ഡിഗ്രിയാക്കി പത്തു മിനിറ്റു വരെ ബേക്ക്ചെയ്യുക. മുകൾവശം ക്രിസ്​പി ആകുംവരെ ഓവനിൽ തന്നെ വെക്കുക. തണുത്തു എന്ന് ഉറപ്പു വരുത്തിയ ശേഷം കഴിക്കാവുന്നതാണ്.
 

Tags:    
News Summary - australian dishes honey joys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.