ചേരുവകൾ:
തയാറാക്കേണ്ടവിധം:
പാസ്ത ധാരാളം വെള്ളത്തിൽ ഉപ്പും രണ്ടു തുള്ളി ഒലിവ് ഓയിലും ചേർത്ത് ഇടക്കിടക്ക് ഇളക്കി പത്തു മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ഈറ്റിക്കളഞ്ഞ് മാറ്റിവെക്കുക. കാരറ്റ് മുതലായ പച്ചക്കറികൾ ചെറുതായി വഴറ്റിവെക്കുക. ഒരു ഫ്രയിങ്പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് പാസ്തസോസ് ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന പാസ്തയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചക്കറികളും ചേർക്കുക. ഓവൻ 180 ഡിഗ്രി ചൂടാകാൻ വെക്കുക. ശേഷം, മുകളിൽ യോജിപ്പിച്ചു വെച്ചിരിക്കുന്ന പാസ്ത പച്ചക്കറി മിശ്രിതം ഒരു ഡിഷ് (ഓവനിൽ വെക്കാവുന്ന പാത്രത്തിലേക്ക് പകർത്തുക.
ശേഷം, ഇതിനു മുകളിലായി Oregeano, Basil മുതലായവ വിതറിയശേഷം ചീകി വെച്ചിരിക്കുന്ന ചീസ് മുകളിലായി പരത്തിവിതറുക. തക്കാളി വട്ടത്തിൽ അരിഞ്ഞതുവെച്ച് അലങ്കരിക്കാവുന്നതാണ്. ഏകദേശം 25 ഡിഗ്രി-30 ഡിഗ്രി ഓവനിൽവെച്ച് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻ നിറമായി മാറി എന്നു കണ്ടു കഴിഞ്ഞാൽ ഓവൻ ഓഫ്ചെയ്യുക. ചൂടാറിയ ശേഷം ആവശ്യത്തിനു മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഈ പാസ്ത ബേക്ക് പ്രധാന മീൽസായിട്ടാണ് കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.