രുചിക്കാം വാഴപ്പിണ്ടി അച്ചാർ

പലതരം അച്ചാറുകൾ നമ്മൾ രുചിച്ച് നോക്കിയിട്ടുണ്ട്. ഇതിൽ വേറിട്ടു നിൽക്കുന്നതാണ് വാഴപ്പിണ്ടി ഉപയോഗിച്ച് തയ ാറാക്കുന്ന അച്ചാർ. വാഴപ്പിണ്ടി അച്ചാർ തയാറാക്കുന്ന വിധമാണ് വിവരിക്കുന്നത്.

ചേരുവകൾ:

  • വാ ഴപ്പിണ്ടി - 2 കപ്പ് (ചെറുതായി അരിഞ്ഞത്)
  • എണ്ണ - 3 സ്പൂൺ
  • കടുക് - 1/4 സ്പൂൺ
  • ഉലുവ - 2 നുള്ള്
  • ഇഞ്ചി - 1 കഷ്ണം
  • വെളുത്തുളളി - 10 അല്ലി
  • പച്ചമുളക് - 2 എണ്ണം
  • മുളകുപൊടി - 4 സ്പൂൺ
  • മഞ്ഞൾ പൊടി - 1/2 സ്പൂൺ
  • കായപ്പൊടി - 1/4 സ്പൂൺ
  • വിനാഗിരി - 1/2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ഒരു ചട്ടി വെച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും പിന്നെ ഉലുവയും പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് മൂക്കുമ്പോൾ നാരുനീക്കി ചെറുതായി അരിഞ്ഞ പിണ്ടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക. വെന്തു വരുമ്പോൾ പൊടികൾ ചേർത്ത് മൂക്കുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കുക. പരുവമാകുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.