ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വെക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കണം. ഇതിനുശേഷം ഇത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിക്കുക.
തേങ്ങ ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുക്കാല്‍ ഭാഗം വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. ഇതും നല്ല പോലെ മൂപ്പിക്കണം. പിന്നീട് സവാള ചേര്‍ത്തിളക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകും മല്ലിയും പൊടിച്ചതും ഗരംമസാലയും ചേര്‍ത്തിളക്കുക. ഇതിലേക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കുക.
അല്പം വെള്ളവുമാകാം. ബീഫില്‍ മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ മുകളില്‍ അല്പം കൂടി ഗരം മസാല, പെരിഞ്ചീരകപ്പൊടി, കറിവേപ്പില എന്നിവയിട്ട് ഇളക്കാം. അല്പം വെളിച്ചെണ്ണ മുകളില്‍ തൂവി മല്ലിയിലയും വിതറി ഇറക്കാം. തനിനാടൻ ബീഫ് വരട്ടിയത് റെഡി.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.