ബീഫ് വെളുത്തുള്ളി ഫ്രൈ

ചേരുവകൾ:

  1. ചെറുതായി നുറുക്കിയ ബീഫ് -ഒരു കിലോ
  2. സവാള വലുത് -ഒന്ന്
  3. മുളകുപൊടി -ഒരു ടീസ്പൂണ്‍
  4. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  5. ഗരം മസാലപ്പൊടി -ഒരു സ്പൂണ്‍
  6. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  7. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് -കാല്‍ കപ്പ്
  8. തേങ്ങ ചെറുതായി അരിഞ്ഞത് -മൂന്ന് ടീസ്പൂണ്‍
  9. വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില -ആവശ്യത്തിന്

പാകംചെയ്യേണ്ടവിധം:
കഴുകി ഊറ്റിയ ബീഫും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ച് വെക്കുക. ചൂടായ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്, അരിഞ്ഞ വെളുത്തുള്ളിയും തേങ്ങയും കറിവേപ്പിലയും വറുത്ത് കോരിവെക്കുക. ബാക്കി എണ്ണയില്‍ വേവിച്ച ബീഫ് ഇട്ട് കുരുമുളകു പൊടിയും ചേര്‍ത്ത് ഫ്രൈ ചെയ്ത് എടുക്കുക. മുകളില്‍ വറുത്ത കൂട്ട് വിതറി ചൂടോടെ വിളമ്പാം. ഇത് ചപ്പാത്തി, റൈസ് ഇവ കൂട്ടി കഴിക്കാം.

 

 

Tags:    
News Summary - beef garlic fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.