ആവശ്യമുള്ള ചേരുവകൾ:
തയാറാക്കുന്ന വിധം:
ബീഫ് കഴുകി വൃത്തിയാക്കി വെക്കുക. അണ്ടിപ്പരിപ്പ് വെള്ളത്തിലിട്ടു വെക്കുക. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എല്ലാം ചതച്ചുവെക്കുക. സവാളയും തക്കാളിയും കനം കുറച്ച് അരിഞ്ഞുവെക്കുക. ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അതിലേക്ക് വലിയ ജീരകം മൂപ്പിച്ചതിനുശേഷം ഗ്രാമ്പൂവും ഏലക്കയുമിടുക.
എന്നിട്ട് സവാളയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചതും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കുരുമുളക് പൊടിയും മല്ലിപ്പൊടിയും തക്കാളിയും ബീഫും ചേർത്ത് നന്നായിളക്കി രണ്ട് കപ്പ് വെള്ളമൊഴിച്ച് മൂടി വെച്ച് വേവിക്കുക (കുക്കറിൽ ആണെങ്കിൽ അഞ്ചു വിസിൽ /25 മിനിറ്റ്).
അപ്പോഴേക്കും അണ്ടിപ്പരിപ്പും തേങ്ങയും നന്നായി അരച്ച് കറിയിൽ ചേർത്ത് കുറുകിവരുമ്പോൾ കറിവേപ്പില ചേർത്ത് തിളക്കുമ്പോൾ തീ ഓഫ്ചെയ്ത് മുകളിൽ മല്ലിയിലയും ഇട്ടാൽ രുചികരമായ ബീഫ് കുറുമ റെഡി.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.