മൂന്നു സ്റ്റെപ്പുകളായാണ് ഇതുണ്ടാക്കേണ്ടത്...
ആദ്യ സ്റ്റെപ്:
ആദ്യം ചിക്കൻ വൃത്തിയാക്കിയതിനുശേഷം അതിലേക്ക് നാരങ്ങാനീരും കുരുമുളക്പൊടിയും മുളകുപൊടിയും അൽപം ഉപ്പും ചേർത്ത് നന്നായി ചിക്കനിൽ തിരുമ്മി പിടിപ്പിച്ചതിനു ശേഷം മൂന്ന് മണിക്കൂർ മാറ്റിവെക്കുക.
രണ്ടാമത്തെ സ്റ്റെപ്:
മൈദയും കോൺഫ്ലവർ പൗഡറും ഒനിയൻ പൗഡറും ജിൻജർ പൗഡറും ഗാർലിക് പൗഡറും ഏലക്ക പൊടിച്ചതും വലിയജീരകം പൊടിച്ചതും അൽപം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.
മൂന്നാമത്തെ സ്റ്റെപ്:
ഒരു പാത്രത്തിൽ പാൽ എടുത്ത് അതിലേക്ക് മുട്ടയും അൽപം ഉപ്പും ചേർത്ത് നന്നായി അടിച്ചു പതപ്പിച്ചു വെക്കുക. ഓട്സ് കൈ കൊണ്ട് ഞെരടി പൊടിച്ചു വെക്കുക. ഇനി നേരത്തേ മാറ്റിവെച്ച ചിക്കൻ പീസുകൾ രണ്ടാമത്തെ മിശ്രിതത്തിലേക്ക് ഓരോന്നായി ഇട്ട് പൊതിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഒരു പത്തു മിനിറ്റിനുശേഷം ആ പീസുകൾ മൂന്നാമത്തെ മിശ്രിതത്തിൽ മുക്കി പൊടിച്ചുവെച്ചിരിക്കുന്ന ഓട്സിൽ പൊതിഞ്ഞെടുക്കുക.
ഇനി ഒരു പ്രഷർ കുക്കറിൽ ആവശ്യത്തിന് എണ്ണ വെച്ചു ചൂടാകുമ്പോൾ ഓരോ പീസുകളായി അതിലേക്കിട്ട് കുക്കർ അടച്ചു വേവിക്കുക. ആദ്യത്തെ വിസിൽ കേൾക്കുമ്പോൾ തീ ഓഫ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം ബാക്കിയുള്ള എയർ ഒഴിവാക്കി കുക്കറിെൻറ മൂടി തുറന്നു ചിക്കൻ പീസുകൾ പുറത്തെടുക്കാം.
സ്വാദിഷ്ടമായ ചിക്കൻ ബ്രോസ്റ്റ് തയാർ.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.