ആവശ്യമുള്ള സാധനങ്ങൾ:
- കോഴിയിറച്ചി –1 കിലോ
- കുരുമുളക് തരുതരിപ്പായി ചതച്ചെടുത്തത് (പൊടിക്കരുത്) – 2 ടേബ്ള്സ്പൂണ്
- നാരങ്ങനീര് – രണ്ട് ടീസ്പൂണ്‍
- സവാള – 3, നീളത്തില്‍ കനംകുറച്ച് അരിഞ്ഞത്
- തക്കാളി – 1, നീളത്തില്‍ അരിഞ്ഞത്
- പച്ചമുളക് – 2, നീളത്തില്‍ അരിഞ്ഞത്
- ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
- വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്
- കറിവേപ്പില – രണ്ട് തണ്ട്
- മഞ്ഞൾപ്പൊടി – അര ടീസ്പൂണ്‍
- ഗരംമസാല / ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് – കാല് ടീസ്പൂണ്‍
- എണ്ണ – 4 ടേബ്ള്സ്പൂണ്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം:
- കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈ കഷണങ്ങളിലേക്ക് ചതച്ചെടുത്ത കുരുമുളകും മഞ്ഞൾപ്പൊടിയും നാരങ്ങനീര് ചേര്‍ത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂര്‍ ഇത് റെഫ്രിജറേറ്ററില്‍ വെക്കുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞെടുത്ത സവാളകൂടി ചേര്‍ത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെെട്ടന്ന് വഴന്നുകിട്ടും.
- സവാള ബ്രൗണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ച് ഗരംമസാലയും മല്ലിപ്പൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക.
- പച്ചമണം മാറുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക.
- തക്കാളിയും പച്ചമുളകും ചേര്‍ക്കുക.
- നന്നായി കുറച്ചുനേരം ഇളക്കുക. മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തെന്ന് ഉറപ്പായശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ഇടക്ക് ഇളക്കാന്‍ മറക്കരുത്. വെള്ളം ആവശ്യത്തിനുെണ്ടന്ന് ഉറപ്പുവരുത്തുക.
- ഇറച്ചി നന്നായി വെന്തുകഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചുനേരം കൂടി ഇളക്കി വേവിക്കുക. അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത്.
- ചാറു കുറുകുമ്പോള്‍ തീ അണക്കുക. സ്വാദിഷ്ടമായ ഈ പെപ്പര്‍ ചിക്കന്‍ ചപ്പാത്തി, അപ്പം, ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.