ചിക്കനോടൊപ്പം കുറച്ചു പച്ചക്കറികളും കൂടി ചേർത്ത് വ്യത്യസ്തമായൊരു രുചിക്കൂട്ട് ത യാറാക്കാം...
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കേണ്ടവിധം:
സവാള അൽപം വലിയ കഷണങ്ങളായി കട്ട് ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി ഒന്ന് ചതെച്ചടുക്കുക (വളരെ നേരിയ അളവിൽ അരിഞ്ഞാലും മതി). പച്ചക്കറികൾ എല്ലാം കട്ട് ചെയ്തു വെക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽവെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് സവാള ഇട്ട് വഴറ്റുക. അൽപം ഉപ്പും കൂടിയിട്ടാൽ ഉള്ളി വേഗം വാടിക്കിട്ടും.
അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ചേർത്തു വഴറ്റുക. ഇവ നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിവെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ചേർക്കുക. ശേഷം ഗരംമസാലയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകപ്പൊടിയും ചേർത്തു നന്നായി ഇളക്കി അടച്ച് ചെറിയ തീയിൽ വെക്കുക.
ചിക്കൻ ചെറിയ വേവായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടക്ക ഒഴിച്ചുള്ള ബാക്കി പച്ചക്കറികളും കറിവേപ്പിലയും കൂടി ചേർത്ത് (വെണ്ടക്ക വേവ് കുറവായതു കൊണ്ട് കുറച്ചു കഴിഞ്ഞ് ചേർത്താൽ മതിയാവും) ഉപ്പും കൂടി നോക്കിയതിനു ശേഷം വീണ്ടും ചെറിയ തീയിൽ അടച്ചുവെച്ചു വേവിക്കാം. ഖുബ്സ്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാൻ ബെസ്റ്റാണ്.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.