ഉണക്കസ്രാവ് വറ്റിച്ചത്

ചേരുവകൾ:

  • മീന്‍ -അരക്കിലോ
  • ഇഞ്ചി -50ഗ്രാം
  • വെളുത്തുള്ളി -50ഗ്രാം
  • പച്ചമുളക് -നാലെണ്ണം
  • വെള്ളം -ആവശ്യത്തിന്
  • മുളകുപൊടി -2 ടീസ്പൂണ്‍
  • കുടമ്പുളി -ആവശ്യത്തിന്
  • കറിവേപ്പില -ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:
കുടമ്പുളി വെള്ളത്തിലിട്ട് വെക്കുക. മീന്‍ ഒരു ദിവസം മുമ്പ്  വെള്ളത്തിലിട്ട്  ഉപ്പുകളയണം. തിളപ്പിച്ച് ഉപ്പ് കളയരുത്.  തൊലിയില്ലാതെ കഷണങ്ങളാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക.  മുളകുപൊടി ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കണം. കുഴമ്പ് പരുവത്തിലാകുമ്പോള്‍ കുടമ്പുളി നീര്  ചേര്‍ക്കുക. പിന്നീട്  മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. വെന്ത് പാകമാകുമ്പോള്‍ വറുത്ത പൊടിച്ച ഉലുവ ചേര്‍ക്കുക.

 

Tags:    
News Summary - dry shark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.